Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jwala Club

Kannur

ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞാ കാ​ർ​ഡു​ക​ൾ പോ​സ്റ്റ് ചെ​യ്ത് ജ്വാ​ല ക്ല​ബ്

അ​മ്പാ​യ​ത്തോ​ട്: വ്യ​ക്തി​യെ​യും കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും ശി​ഥി​ല​മാ​ക്കു​ന്ന ല​ഹ​രി​ക്കെ​തി​രെ പു​തു​ത​ല​മു​റ​യെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ജ്വാ​ല ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞാ കാ​ർ​ഡു​ക​ൾ പോ​സ്റ്റ് ചെ​യ്തു.

ഓ​രോ കു​ട്ടി​യി​ലൂ​ടെ​യും "ഇ​നി ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ല' എ​ന്ന സ​ന്ദേ​ശം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പ്ര​തി​ജ്ഞാ കാ​ർ​ഡു​ക​ളാ​ണു ത​പാ​ൽ മാ​ർ​ഗം വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച​ത്.

അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്ക് ജ്വാ​ല ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് ര​ക്ഷാ​ധി​കാ​രി ഫാ. ​സി​ജോ എ​ട​ക്കു​ടി​യി​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​ൻ​സെ​ന്‍റ് ക​ല്ല​ട​യി​ൽ, ജെ​സി പ​ള്ളി​ത്താ​ഴ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​തു​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Latest News

Corehub Up